Home Featured ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം!

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം!

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നടപടി ശക്തമാക്കി. ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഇബ്രാഹിമിന്‍റെ കൂട്ടാളികളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്ബനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എന്‍ഐഎയുടെ ഏറ്റവും പുതിയ നീക്കം.

ദാവൂദിന്‍റെ സഹോദരന്‍ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിക്ന, ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന്‍ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്‍ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നല്‍കുക.

1993ലെ മുംബൈ സ്ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍, അടുത്ത അനുയായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ട്.

മുസ്ലീം ഡെലിവറി ബോയ് വേണ്ടെന്ന് നിര്‍ദ്ദേശിച്ച്‌ ഉപഭോക്താവ് ; പ്രതികരിക്കാതെ സ്വിഗ്ഗി ; ഉപഭോക്താവിനെതിരെ വിമര്‍ശനം രൂക്ഷം

ഭക്ഷണം എത്തിക്കാന്‍ മുസ്ലീം ഡെലിവറി തൊഴിലാളി വേണ്ടെന്ന് നിര്‍ദേശിച്ച ഉപഭോക്താവിനെതിരെ രൂക്ഷ വിമര്‍ശനം. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോഴാണ് മുസ്ലീം തൊഴിലാളിയെവേണ്ടെന്ന നിര്‍ദേശവും വെച്ചത്.

ജീവനക്കാരുടെ സംഘടനാ നേതാവായ ഷെയ്ഖ് സലാവുദീന്‍ ആണ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഉപഭോക്താവിനെതിരെ നിലപാട് വ്യക്തമാക്കണമെന്നും ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലീമിനും സിഖുകാരനും ഭക്ഷണം എത്തിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പ്രിയപ്പെട്ട സ്വിഗ്ഗീ, ഈ മതഭ്രാന്തനെതിരെ നിലപാട് എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനാണ് ഞങ്ങള്‍ ഡെലിവറി തൊഴിലാളികള്‍ ഇവിടെയുള്ളത്. അതില്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, മുസ്ലീം വ്യത്യാസമില്ല.’ ഷെയ്ഖ് സലാവുദ്ദീന്‍ ട്വീറ്റ് ചെയ്തു.

അതേസമയം സ്വിഗ്ഗി ഇതുവരേയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തേയും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2019 ല്‍ ഇതരമതസ്ഥന്‍ ഭക്ഷണം എത്തിച്ചതിനാല്‍ അത് നിരസിച്ച ഉപഭോക്താവിനെതിരെ നിലപാട് എടുത്ത സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ കയ്യടി നേടിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group