Home Featured ബെംഗളുരു:കേരത്തിലേക്ക് കർണാടക ആർടിസിയുടെ 25 സ്പെഷൽ ബസുകൾ ;ബുക്കിങ് ആരംഭിച്ചു

ബെംഗളുരു:കേരത്തിലേക്ക് കർണാടക ആർടിസിയുടെ 25 സ്പെഷൽ ബസുകൾ ;ബുക്കിങ് ആരംഭിച്ചു

കർണാടക ആർടിസി ബെംഗളുരുവിൽ നിന്ന് സെപ്റ്റംബർ 6, 7 തീയതികളിലായി 25 സ്പെഷൽ ബസുകളാണ് ഓടിക്കുന്നത്. മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണു കൂടുതൽ സർവീസുകൾ. കേരളത്തിൽ നിന്ന് തിരിച്ച് 11ന് മാത്രം 19 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് കർണാടക ആരംഭിച്ചു.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 5 മുതൽ 7 വരെയും 11 മുതൽ 18 വരെ കേരളത്തിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്കുമാണു കർണാടക സ്പെഷൽ ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കേരള ആർടിസിയിൽ ഗ്രൂപ്പ് ടിക്കറ്റിന് നിരക്ക് ഇളവ്

ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കിളവ് നൽകി കേരള ആർടിസി. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റടിക്കറ്റിന്റെ റിസർവേഷൻ നിരക്കായ 10 രൂപ മാത്രമാണ് ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ ടിക്കറ്റിന് 10 ശതമാനം നിരക്കിളവ് ലഭിക്കും.

സ്പെഷൽ ട്രെയിൻ ഇനി എന്ന്?

ഓണത്തിനു നാട്ടിലേക്കു പോകുന്നവർക്കായി സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം വൈകുന്നു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 5 മു തൽ 7 വരെയുള്ള ദിവസങ്ങളിൽ ഒരു ട്രെയിനെങ്കിലും അനുവദിക്കണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം. മുൻവർഷങ്ങളിൽ അവസാന നിമിഷം ഉത്രാടദിനത്തിലും തിരുവോണദിനത്തിലും അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ കാലിയായി ഓടുന്നത് പതിവായിരുന്നു.

ഒരാഴ്ച മുൻപെങ്കിലും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചാൽ മാത്രമേ യാത്രക്കാർക്ക് ഉപകാരപ്പെടുകയുള്ളൂ. നിലവിൽ ദക്ഷിണ റെയിൽവേ അനുവദിച്ച കൊച്ചുവേളി- ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനൽ സ്പെഷൽ ട്രെയിൻ 11നാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്. ഈ ട്രെയിനിലെ സ്ലീപ്പർ, എസി കോച്ചുകളിലെ ടക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

ഈ ട്രെയിൻ തിരിച്ച് കൊച്ചുവേളിയിലേക്ക് മടങ്ങുന്ന 12നു സ്ലീപ്പർ ക്ലാസിൽ ഉൾപ്പെടെ പകുതിയിലേറെ ടിക്കറ്റുകൾ ഇനിയും ബാക്കിയാണ്. ഓണാവധിക്ക് ശേഷം കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ കാലിയായി ഓടിക്കുന്നതിന് പകരം ഇത് തിരുവോണത്തിന് മുൻപ് ഓടിച്ചിരുന്നെങ്കിൽ മികച്ച വരുമാനം റെയിൽവേയ്ക്ക് ലഭിക്കുമായിരുന്നു.

ആഴ്ചയില്‍ 150-ലധികം വിമാന സര്‍വീസുകള്‍ നടത്താനൊരുങ്ങി ആകാശ എയര്‍

ന്യൂഡല്‍ഹി : ബെംഗളൂരു-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആകാശ എയര്‍ സെപ്റ്റംബര്‍ അവസാനത്തോടെ 150-ലധികം പ്രതിവാര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് സൂചന.ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ മുംബൈ-അഹമ്മദാബാദ്, ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ടും ആകാശ ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ പ്രതിവാര ഫ്ലൈറ്റുകള്‍ 150 കടക്കുമെന്നാണ് പ്രതീക്ഷ.

മുംബൈ, അഹമ്മദാബാദ്, കൊച്ചി, ബംഗളുരു, ചെന്നൈ എന്നീ അഞ്ച് നഗരങ്ങളിലായി ആറ് റൂട്ടുകളിലേക്ക് ആകാശ എയര്‍ ഇതിനകം വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കാരിയര്‍ മികച്ച മൂലധനം നേടിയിട്ടുണ്ടെന്നും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള സാമ്ബത്തിക മാര്‍ഗത്തിലൂടെ അതിന്റെ വളര്‍ച്ച സുരക്ഷിതമാണെന്നും ആകാശ എയര്‍ലൈനിന്റെ സിഇഒ വിനയ് ദുബെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group