Home Featured ‘ഇപ്പൊ മനസ്സിലായില്ലേ.. ചിലതൊക്കെ ശരിയാക്കാന്‍ സിനിമക്കും പറ്റും’; എന്‍എച്ച്‌എഐയുടെ കുഴി ആപ്പ് ചൂണ്ടി ‘ന്നാ താന്‍ കേസ് കൊട് ‘പുതിയ പോസ്റ്റര്‍

‘ഇപ്പൊ മനസ്സിലായില്ലേ.. ചിലതൊക്കെ ശരിയാക്കാന്‍ സിനിമക്കും പറ്റും’; എന്‍എച്ച്‌എഐയുടെ കുഴി ആപ്പ് ചൂണ്ടി ‘ന്നാ താന്‍ കേസ് കൊട് ‘പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ തിയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്ബ് തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമ വലിയ സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിരുന്നു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച്‌ പത്രമാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ചര്‍ച്ചാ വിഷയമായിരിന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു പരസ്യ വാചകം. പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിറകേ പലരും സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്ത് വന്നു. എന്നാല്‍ ബഹിഷ്കരണാഹ്വാനങ്ങളെയൊക്കെ കാറ്റില്‍ പറത്തി സിനിമ തിയേറ്ററുകളില്‍ വന്‍‌ വിജയമാണ് നേടിയത്.

ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. “ഇപ്പോള്‍ മനസിലായില്ലേ ചിലതൊക്കെ ശരിയാക്കാന്‍ സിനിമയ്ക്കും പരസ്യവാചകങ്ങള്‍ക്കും പറ്റുമെന്ന്’ എന്നാണ് പുതിയ പോസ്റ്ററിലെ തലവാചകം. എന്‍എച്ച്‌എഐയുടെ കുഴി റിപ്പോര്‍ട്ട് ചെയ്യുന്ന ആപ്പിനെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പമാണ് പോസ്റ്റര്‍.

കാസര്‍കോടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ന്നാ താന്‍ കേസ് കൊട്’ പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മുന്‍നിരയിലും ഭാഗമായ കൂടുതല്‍ പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരനാണ്. ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്.

എം.എല്‍.എയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും നിയമനടപടികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. കള്ളനായ അംബാസ് രാജീവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും സംസാരശൈലിയിലുമാണ് ചാക്കോച്ചന്‍റെ കഥാപാത്രമെത്തുന്നത്.

വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ; നൽകിയത് പ്രത്യേക പരിചരണം

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്സനാണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ ക‍ഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. 63 ഉം 46ഉം സെന്‍റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.

പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു. എറണാകുളം ഏലൂർ സ്വദേശിയായ പ്രതി കഴിഞ്ഞ 8 വർഷമായി വലന്പൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരെ നാട്ടുകാ‍ർ നിരന്തരം നൽകിയ പരാതികൾക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group