Home Featured നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്ക്കെതിരെ ബെംഗളൂരു സെഷൻസ് കോടതിയുടെ വാറന്‍റ്

നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്ക്കെതിരെ ബെംഗളൂരു സെഷൻസ് കോടതിയുടെ വാറന്‍റ്

ബെംഗളൂരു: വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസിൽ  ജാമ്യമില്ലാ വാറന്‍റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. തെന്നിന്ത്യൻ നടിയായ  രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള  കേസിലാണ് നടപടി. നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്.

നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെ ഇയാൾക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍  എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. കേസിൽ വിചാരണ ആരംഭിച്ചു, മൂന്ന് സാക്ഷികളെ വിസ്തരിച്ചു. എന്നാൽ പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ  കഴിഞ്ഞ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്. 

 ‌2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ കോടതി ജാമ്യം റദ്ദാക്കി.  കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിടുകയായിരുന്നു.  കാലാവധി തീർന്ന പാസ്പോർട്ട്  ഉപയോഗിച്ചാണ് ഇയാള്‍ നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നത്. അതേസമയം യുഎസിൽ നിന്നുള്ള  ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്ക്കെതിരെ  കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 

ഇതിനെല്ലാം പുറമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തേ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ്  നിത്യാനന്ദ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന പരാതി ഉയര്‍ന്നത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. അതേസമയം നിത്യാനന്ദയുടെ ഒളിത്താവളം കണ്ടെത്താനായി ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.

എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി,  ഇറച്ചുവെട്ടുകാരൻ അറസ്റ്റിൽ

ദില്ലി: എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചുവെട്ടുകാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.  സെൻട്രൽ ദില്ലിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ജനിച്ച ബാദ്ഷാ20 വർഷം മുമ്പ് ജോലിക്കായി ദില്ലിയിൽ എത്തിയതാണ്. തുർക്ക്മാൻ ഗേറ്റ് ഏരിയയിൽ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്നിന് അടിമയായ റിസ്‌വാൻ കഞ്ചാവ് വലിക്കാൻ പതിവായി യമുന ഖാദറിൽ പോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദര്യ​ഗഞ്ച് സ്വദേശിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.  ഓ​ഗസ്റ്റ് അഞ്ചിന് പുലർച്ചെ പിതാവാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അയൽപക്കത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഇയാൾ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ ഓ​ഗസ്റ്റ് 18ന് യമുന ഖാദർ മേഖലയിൽ കണ്ടെത്തിയത്.  തുടർന്ന് കേസ് അന്വേഷിക്കാൻ  50 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചു.

സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. യമുന ഖാദർ പ്രദേശത്തും പരിസരത്തുമായി താമസിക്കുന്ന 200 ഓളം ആളുകളെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു. ഇതിനിടെ കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടെന്നും മിഠായി നൽകി സൗഹൃദം സ്ഥാപിച്ചിരുന്നതായും രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം റിസ്‌വാൻ യമുന ഖാദറിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 

യമുന ഖാദർ പ്രദേശത്തെ സന്ദർശനത്തിനിടെ കുട്ടിയുടെ അമ്മയുമായി അടുപ്പം പുലർത്തിയെന്നും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നതായും റിസ്വാൻ വെളിപ്പെടുത്തിയതായി ഡിസിപി പറഞ്ഞു. അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് പെൺകുട്ടി കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് അവളെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

സംഭവദിവസം താൻ ഇരയുടെ അയൽപക്കത്തെത്തി ലഹരി ഉപയോ​ഗിച്ചു. ശേഷം എല്ലാവരും ഉറങ്ങാനായി കാത്തിരുന്നു. എല്ലാവരും ഉറങ്ങിയ ശേഷം  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി യമുന ഖാദറിന്റെ തൊട്ടടുത്ത വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group