ബംഗളൂരു: ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും അറസ്റ്റിൽ. പീന്യയിൽ താമസിക്കുന്ന കാർ ഡ്രൈവറായ നവീൻ കുമാറിന്റെ ഭാര്യയായ 26കാരി അനുപല്ലവിയാണ് അറസ്റ്റിലായത്. അനുപല്ലവിക്ക് ഹിമവന്ദ് കുമാർ എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരാനായിരുന്നു ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
നവീനെ വധിക്കാൻ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെയാണ് ഏർപ്പാടാക്കിയത്. രണ്ട് ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. ഇതിൽ 90,000 രൂപയാണ് മുൻകൂറായി നൽകിയത്. ബാക്കി പണം കൃത്യത്തിന് ശേഷം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 23ന് ഹരീഷും സംഘവും നവീനെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി.

എന്നാൽ നവീനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിന് ധൈര്യം വന്നില്ല. ഇതോടെ നവീന്റെ ദേഹത്ത് രക്തത്തിന് പകരം തക്കാളി സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അനുപല്ലവിക്കും ഹിമവന്ദിനും അയച്ചുകൊടുക്കുകയായിരുന്നു. ഫോട്ടോ കണ്ട് ഭയന്ന ഹിമവന്ദ് കുമാർ ജീവനൊടുക്കി.
ഓഗസ്റ്റ് രണ്ടിന് നവീൻ കുമാറിനെ കാണാനില്ലെന്നറിയിച്ച് സഹോദരി പരാതി നൽകി. ഓഗസ്റ്റ് ആറിന് നവീൻ തിരിച്ചെത്തി. ഇതോടെയാണ് സംഭവിച്ചതെല്ലാം പുറംലോകം അറിഞ്ഞത്. തുടർന്ന് അനുപല്ലവിയുടെ ഫോൺ പരിശോധിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; അടുത്ത മാസം നാലുദിവസം ഏതു റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വാങ്ങാം. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ഈ മാസം 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 29,30,31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്.
ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും ഒരുക്കിയതായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സെപ്റ്റംബര്‍ മൂന്നുവരെ പോര്‍ട്ടബിലിറ്റി ഒഴിവാക്കിയത് വിതരണത്തിനുള്ള സൗകര്യം കണക്കിലെടുത്താണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.