മാണ്ഡ്യ: ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍.ആര്‍എസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്കിയ പരാതിയില്‍ സല്‍മ ബാനുവിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.
മാണ്ഡ്യയില്‍നിന്നു മൈസൂരുവിലേക്കു ലിഫ്റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി.

നാലു കോടി രൂപയാണ് ചിത്രങ്ങള്‍ പരസ്യമാക്കാതിരിക്കാന്‍ സംഘം ആവശ്യപ്പെട്ടത്. ഷെട്ടി ഇവര്‍ക്ക് അന്‍പതു ലക്ഷം നല്കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ 24 മുതല്‍ 26 വരെ മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ തിങ്കളാഴ്ച മല്‍സ്യബന്ധനത്തിനു തടസമില്ല.
തിങ്കള്‍ മുതല്‍ 24 വരെ തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആഗസ്റ്റ് 24 മുതല്‍ 26 വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.