മംഗളൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്ന 900 മുസ്ലീം പെണ്‍കുട്ടികളില്‍ 145 പേര്‍ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് പഠനം നിര്‍ത്തി.

ക്ലാസ് മുറികളില്‍ ഹിജാബ് വേണ്ടെന്ന കര്‍ണാടക ഹൈക്കോടതി വിധി സര്‍വകലാശാല നടപ്പിലാക്കി വന്നതോടെയാണ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ടി.സി വാങ്ങാന്‍ ആരംഭിച്ചത്. ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ ഇരിക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ടി.സി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് മംഗലാപുരം സര്‍വകലാശാല (എംയു) വൈസ് ചാന്‍സലര്‍ പ്രൊഫ. പി എസ് യദപാദിത്യ പ്രഖ്യാപിച്ചിരുന്നു.