Home Featured കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്. ഇത് ചൂണ്ടിക്കാട്ടി ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ക്ക് പുറമേ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.

സ്പില്‍വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് കൂട്ടിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 2754 ഘനയടി വെള്ളമാവും ഈ രീതിയില്‍ തുറന്നു വിടുക. നിലവില്‍ പത്ത് ഷട്ടറുകള്‍ 30 സെമീ വീതം ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കി കളയുന്നത്. അടുത്ത ഘട്ടത്തില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കുകയും എല്ലാ ഷട്ടറുകളും 50 സെമീ വീതം ഉയര്‍ത്തുകയും ചെയ്യും.

അതേസമയം ഇടുക്കി ഡാമില്‍ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group