Home Featured പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം, 6432 ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം, 6432 ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

ദില്ലി: പ്രൊബേഷണറി ഓഫീസർ (probationary officer) തസ്തികയിലേക്കും (IBPS PO 2022 recruitment) മാനേജ്‌മെന്റ് ട്രെയിനികളിലേക്കും അപേക്ഷ ക്ഷണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS). അപേക്ഷാ നടപടികൾ ഓഗസ്റ്റ് 2-ന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി ഓഗസ്റ്റ് 22 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ibps.in-ൽ ഓൺലൈനായി അപേക്ഷിക്കാം. 6432 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടക്കും. പ്രിലിമിനറി ഫലം നവംബറിൽ പ്രഖ്യാപിക്കും. അന്തിമ തീയതികൾ ഐബിപിഎസ് ഉടൻ പ്രഖ്യാപിക്കും. 

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസ്സാണ്. ഉയർന്ന പ്രായം 2022 ഓഗസ്റ്റ് 1-ന് 30 വയസ്സാണ്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷകർ 850 രൂപ അപേക്ഷാ ഫീസായി നൽകണം. SC, ST, PwBD വിഭാഗങ്ങളിൽപ്പെട്ടവർക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. 

ഒരു മണിക്കൂർ സിബിടി (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) മോഡിൽ പ്രിലിമിനറി നടത്തും. 1 മാർക്ക് വീതം ആകെ 100 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും, ആ ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ നാലിലൊന്ന് അല്ലെങ്കിൽ 0.25 കുറയ്ക്കും. പ്രിലിമിനറി പാസ്സായ ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷക്ക് ഹാജരാകണം. തുടർന്ന് ഒരു അഭിമുഖവും ഉണ്ടായിരിക്കും. 

അപേക്ഷിക്കേണ്ടതെങ്ങനെ? 

  • ഔദ്യോഗിക വെബ്സൈറ്റ് -ibps.in സന്ദർശിക്കുക
  • ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ഫീസ് അടച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ.ടി.ഐകളില്‍  എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, രണ്ട് വര്‍ഷ പരിചയത്തോടു കൂടി ഡി.ജി.ടി സ്ഥാപനങ്ങളില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സ് ചെയ്തിട്ടുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്ലസ്ടു, ഡിപ്ലോമ തലത്തിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍     സ്‌കില്‍സും കൂടാതെ ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍: 0495 2461898.

You may also like

error: Content is protected !!
Join Our WhatsApp Group