ബെംഗളൂരു: ഹർഘർ തിരംഗ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പതാകയുടെ വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ഒരെണ്ണത്തിനു 22 രൂപ എന്ന നിരക്കിലാകും ദേശീയ പതാക പൊതുജനത്തിനു നൽകുക.
50 ലക്ഷം പതാകകൾ വീടുകളിൽ എത്തിക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നഗര പരിധിയിൽ ബിബിഎംപിയും മറ്റ് ഇടങ്ങളിൽ ജില്ലാ അധികാരികളുമാണു പതാക വിതരണത്തിനു നേതൃത്വം നൽകുക.
ബെംഗളൂരു സ്ഫോടന കേസ്; അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു
അബ്ദുള്‍ നാസര്‍ മദനി (Abdul Nasser Madani) ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
കേസില്‍ മദനി ഉള്‍പ്പടെ 21 പേര്‍ക്ക് നോട്ടീസ് അയച്ചു.വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പടെയുള്ള പ്രതികളുടെ വാദം.
പുതിയ തെളിവുകള്‍ പരിഗണിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. അത് വിചാരണാ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമുണ്ടാക്കുമെന്നും മദനിയുടെ അഭിഭാഷകര്‍ വാദിച്ചു.