Home Featured ചെസ് ഒളിമ്ബ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രം വേണം -മദ്രാസ് ഹൈകോടതി

ചെസ് ഒളിമ്ബ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രം വേണം -മദ്രാസ് ഹൈകോടതി

ബംഗളൂരു: ചെസ് ഒളിമ്ബ്യാഡുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചെസ് ഒളിമ്ബ്യാഡിന്റെ പരസ്യങ്ങളിലും പ്രമോഷനുകളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാജേഷ് കുമാര്‍ എന്നയാളാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചില്‍ ഹരജി നല്‍കിയത്.

പൂര്‍ണമായും തമിഴ്‌നാട് സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പരിപാടിയാണിതെന്നും ക്ഷണ പത്രങ്ങളിലും പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും അഡ്വ. ജനറല്‍ ആര്‍. ഷുണ്‍മുഖസുന്ദരം വാദിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്നും അദ്ദേഹം തന്റെ പങ്കാളിത്തം സ്ഥിരീകരിച്ച ശേഷമാണ് ഫോട്ടോകള്‍ പ്രമോഷനുകളില്‍ അച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷനല്‍ ചെസ് ഫെഡറേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്നും അദ്ദേഹം വാദിച്ചു.പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് സമ്മതപത്രം ലഭിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിക്കാത്തതിന്റെ കാരണവും കോടതി അംഗീകരിച്ചില്ല.

പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകള്‍ അടങ്ങിയ പരസ്യങ്ങള്‍ക്ക് കേടുപാടുകളോ നാശമോ ഉണ്ടാക്കുന്നില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ജൂലൈ 28 മുതല്‍ ആഗസ്റ്റ് ഒമ്ബത് വരെ ചെന്നൈയിലാണ് 44ാമത് ചെസ് ഒളിമ്ബ്യാഡ് അരങ്ങേറുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന ഒളിമ്ബ്യാഡിന് ആദ്യമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ഒളിമ്ബ്യാഡ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ഇതില്‍ പ​ങ്കെടുക്കുന്നുണ്ട്. ആറ് ടീമുകളിലായി 30 താരങ്ങള്‍ അടങ്ങുന്ന വലിയ സംഘത്തെയാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group