Home Featured ‘കോളേജ് പിള്ളേർ എന്താ വാട്ടർ പ്രൂഫാണോ’ കണ്ണൂർ കളക്ടറുടെ പേജിൽ കോളേജ് വിദ്യാർത്ഥികളുടെ ആറാട്ട്

‘കോളേജ് പിള്ളേർ എന്താ വാട്ടർ പ്രൂഫാണോ’ കണ്ണൂർ കളക്ടറുടെ പേജിൽ കോളേജ് വിദ്യാർത്ഥികളുടെ ആറാട്ട്

കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.CBSE/ICSE സ്‌കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കടക്കം അവധി പ്രഖ്യാപിച്ചു. എന്നാൽ, കോളേജ് വിദ്യാർഥികളെ അവധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഇതോടെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു എത്തിയിരിക്കുകയാണ് ഒരുപറ്റം വിദ്യാർത്ഥികൾ. കളക്ടറുടെ മഴ അവധി അറിയിപ്പിന് താഴെ കമൻറ് ബോക്‌സിൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധവുമായെത്തി. ‘അതെന്താ നമ്മൾ കോളേജ് പിള്ളാരേ തവിട് കൊടുത്തു വാങ്ങിതാണോ’..

‘കോളേജ് പിള്ളേർ എന്താ വാട്ടർ പ്രൂഫാണോ’.. ‘കോളജ് കുട്ടികൾ വരുമ്പോ മഴ മാറി നിൽക്കുമോ’.. ‘കോളേജ് പിള്ളാര് നീന്തി വരണമോ സർ’.. എന്നിങ്ങനെ നീളുന്നു കമന്റുകൾ. കമൻറുകൾക്കൊപ്പം ട്രോളുകളും നിറഞ്ഞു കഴിഞ്ഞു. സ്‌കൂൾ വിദ്യാർഥികൾക്ക് അവധി നൽകിയ കളക്ടറെ അഭിനന്ദിക്കാനും കുട്ടികളും രക്ഷിതാക്കളും മറന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group