ബെംഗളൂരു: മുതിർന്ന മാധ്യമം പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൈസൂരു സിറ്റി മാർക്കറ്റിലെ എയർഗൺ വിൽക്കുന്ന കടയുടമ സയ്യദ് ഷബീറിനെ വിസ്തരിച്ചു.കേസിൽ പ്രതിയായ കെ.ടി.നവീൻ കുമാറിന് എയർ ഗൺ വിറ്റ് കാര്യം താൻ ഓർക്കുന്നതായി ഷബീർ, കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് (കക്കോക്ക) കോടതിയെ ബോധിപ്പിച്ചു.
മറ്റൊരു സാക്ഷി കൃഷ്ണ കുമാറിനെയും വിസ്തരിച്ചു. 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. മുഖ്യപ്രതി അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ തുടങ്ങി 18 പേർക്കെതിരെയാണ് കുറ്റപത്രം