Home Featured ബെംഗളൂരു: പുരുഷൻമാരുടെ വാഷ്റൂമിൽ ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ച് ബെംഗളൂരു എയർപോർട്ട്

ബെംഗളൂരു: പുരുഷൻമാരുടെ വാഷ്റൂമിൽ ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ച് ബെംഗളൂരു എയർപോർട്ട്

ബെംഗളൂരു: സാധാരണയായി സ്ത്രീകളുടെ വാഷ്റൂമിനോട് ചേർന്നാണ് മാളുകളിലും എയർപോർട്ടുകളിലും മറ്റും കുട്ടികളുടെ ഡയപ്പർ ചെയ്ഞ്ചിങ് റൂം കണ്ടിട്ടുള്ളത്.എന്നാൽ ആ സ്ഥിരം രീതികൾ മാറ്റിക്കുറിച്ചു കൊണ്ട് മാതൃകയായിരിക്കുകയാണ് ബെംഗളൂരു എയർപോർട്ട്. പുരുഷൻമാരുടെ വാഷ്റൂമിനോടു ചേർന്നും ഒരു ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ചിരിക്കുകയാണ് വിമാനത്താവള അധികൃതർ.

സുഖത എന്ന യുവതിയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.”ഇത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ്. ബെംഗളൂരു എയർപോർട്ടിൽ പുരുഷൻമാരുടെ വാഷ്റൂമിനോടു ചേർന്ന് ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ചിരിക്കുന്നു. കുട്ടികളെ നോക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല, ചിത്രത്തിനൊപ്പം സുഖത ട്വീറ്റ് ചെയ്തു. ബെംഗളൂരു എയർപോർട്ടിന്റെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും സുഖതയുടെ ട്വീറ്റിനുള്ള മറുപടിയും എത്തിയിട്ടുണ്ട്.

“നിങ്ങളുടെ അഭിനന്ദനത്തിന് നന്ദി. ബെംഗളൂരു എയർപോർട്ടിലെ ഡയപ്പർ മാറ്റുന്ന സ്റ്റേഷൻ ലിംഗഭേദമില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഞങ്ങളുടെ ശുചിമുറികളുടെ ഒരു സവിശേഷതയാണ് അത്. അവ നന്നായിത്തന്നെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്” എന്നായിരുന്നു ബെംഗളൂരു എയർപോർട്ടിന്റെ മറുപടി.

നിരവധി ആളുകളാണ് എയർപോർട്ടിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത് പുരോഗമനപരമായ നീക്കമാണെന്ന് ട്വീറ്റിനു താഴെ പലരും കമന്റ് ചെയ്തു.കുട്ടികളെ സംബന്ധിച്ച് അച്ഛനും അമ്മക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും നമ്മുടെ രാജ്യത്ത് നല്ല മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും ഇത് പ്രതീക്ഷ നൽകുന്ന നീക്കമാണെന്നും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group