ബെളഗാവിൽ: ബെളഗാവി മുഡലാഗിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 7 ഭ്രൂണങ്ങൾ ആൺകുട്ടികളുടേ തെന്ന് ഫോറൻസിക് റിപ്പോർട്ട്. പെൺകുഞ്ഞുങ്ങളുടേതാണെന്ന് സംശയം ഉയർന്ന തോടെയാണ് വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിന് കൈമാറിയത്.
കഴിഞ്ഞ ദിവസം വെങ്കിടേഷ് മെറ്റേണിറ്റി സെന്ററിന് സമീപത്തെ അഴുക്ക് ചാലിലാണ് പ്ലാസ്റ്റിക് പെട്ടികളിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണങ്ങൾ കണ്ടെത്തിയത്.
യശ്വന്ത് സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.ആര്‍.എസ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ, പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്).കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസിനെ പ്രതിനിധീകരിച്ച് താന്‍ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമ റാവു പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പത്രിക സമര്‍പ്പണ ചടങ്ങില്‍ പാര്‍ട്ടി എം.പിമാര്‍ക്കൊപ്പം താനും പങ്കെടുക്കുമെന്നും കെ.ടി. രാമറാവു ട്വിറ്ററില്‍ കുറിച്ചു.യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുര്‍മുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈമാസം 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.