Home Featured ബെംഗളൂരു:നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ്റെയ്ഡ് നടത്തി.

ബെംഗളൂരു:നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ്റെയ്ഡ് നടത്തി.

ബെംഗളൂരു:സ്വകാര്യ സർവകലാശാല ഉൾപ്പെടെ നഗരത്തിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രേവ സർവകലാശാല, കൃഷ്ണദേവരായ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ, ദിവ്യശ്രീ ഇൻ സ്റ്റിറ്റ്യൂഷൻ എന്നിവയുടെ ഓഫിസുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.

കർണാടക ഗോവ സോണിലെ 250 ഉദ്യോഗസ്ഥരാണ് 10 ഇടങ്ങളിലായി നടന്ന പരിശോധനയിൽ പങ്കെടുത്തത്.വിദേശവിദ്യാർഥികളുടെ ഫീസ് വാങ്ങുന്നതിൽ ക്രമക്കേടുകളുകണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.

കര്‍ണാടക സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ട് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കര്‍ണാടക സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ട് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശബീറി (25) നെതിരെയാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൈസുറു ജില്ലയിലെ ഒരു സൂപര്‍മാര്‍കറ്റില്‍ ജോലി ചെയ്യുന്ന ശബീര്‍ ഇവിടെ നിന്ന് പരിചയപ്പെട്ട 17കാരിയുമായി പ്രണയത്തിലാവുകയും പ്രലോഭിപ്പിച്ച്‌ ഇക്കഴിഞ്ഞ 18നും 20നും ഇടയില്‍ കോഴിക്കോട്ട് ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.

കോഴിക്കോട്ട് നിന്ന് തിരിച്ചുവരുന്നതിനിടെ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ പൊലീസിനെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം. ശബീറിനായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group