Home Featured ബെംഗളുരു:അങ്കണവാടിയിൽ പാചകത്തിന് ദളിത് യുവതി;കുട്ടികളെ വിടില്ലെന്ന് ഇതരജാതിക്കാർ

ബെംഗളുരു:അങ്കണവാടിയിൽ പാചകത്തിന് ദളിത് യുവതി;കുട്ടികളെ വിടില്ലെന്ന് ഇതരജാതിക്കാർ

ബെംഗളുരു :ബിദാർ ജില്ലയിലെ ഹതിയാൽ ഗ്രാമത്തിൽ ദലിത് ജീവനക്കാരി ഭക്ഷണമുണ്ടാക്കുന്ന അങ്കണവാടിയിലേക്കു കുട്ടികളെ വിടില്ലെന്ന് ഇതരജാതിക്കാർ. 9 മാസങ്ങൾക്കു മുൻപാണ് ദലിത്യായ മിലൻബായി അങ്കണവാടിയിൽ സഹായിയായി നിയമിതയായത്.

കോവിഡായതിനാൽ തുടക്കത്തിൽ അങ്കണവാടി അടഞ്ഞു കിടക്കുകയും കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിലെത്തിച്ചു നൽകുകയുമായിരുന്നു. ആഴ്ചകൾക്കു മുൻപ് അങ്കണവാടി തുറന്നു ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ദലിത് ജീവനക്കാരി ഭക്ഷണം പാകം ചെയ്യുന്നതിനാൽ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കില്ലെന്ന് ഗ്രാമത്തിലെ ഇതരജാതിക്കാർ പ്രഖ്യാപിക്കുക യായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group