മംഗ്ളുറു: കാര്‍ യാത്രക്കാരായ നാലുപേരെ എംഡിഎംഎ മയക്കുമരുന്നുമായി മംഗ്ളുറു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട് ജില്ലയിലെ അബ്ദുര്‍ റഊഫ് (35), മുഹ്‌യുദ്ദീന്‍ റാശിദ് (24), മുഹമ്മദ് റമീസ് (24), കര്‍ണാടകയിലെ സബിത (25) എന്നിവരാണ് അറസ്റ്റിലായത്.
ആറുലക്ഷം രൂപ വിലവരുന്ന 125 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മംഗ്ളൂറില്‍ വില്‍പനക്കായി കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോണിക് ത്രാസ്, ആറ് മൊബൈല്‍ ഫോണുകള്‍, മാരുതി റിറ്റ്സ് കാര്‍ എന്നിവ കസ്റ്റഡിയിലെടുത്തു. റമീസും റഊഫും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.