Home Featured ബംഗളുരുവിലെ എച്ച്ബിആർ-ലേഔട്ടിൽ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; 2 പേർ അറസ്റ്റിൽ

ബംഗളുരുവിലെ എച്ച്ബിആർ-ലേഔട്ടിൽ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; 2 പേർ അറസ്റ്റിൽ

ബെംഗളൂരു : വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കശാപ്പു ചെയ്ത് മാംസം വിൽക്കാനായി കൊണ്ടു പോകുന്നതിനിടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്ബിആർ-ലേഔട്ടിൽ ഹെഡ്ലൈറ്റിടാതെ പോകുകയായിരുന്ന ഓട്ടോറിക്ഷ പൊലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഗോമാംസം പിടികൂടിയത്.

തുടർന്ന് സയദ് ബർക്കത്ത്, ഇമാൻ പാഷ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന സുഹൈൽ കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. മൂവർക്കുമെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group