Home Featured ബംഗളുരു:ഐടി കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ;പ്രതിഷേധവുമായി കർണാടക എംപ്ലോയീസ് യൂണിയൻ

ബംഗളുരു:ഐടി കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ;പ്രതിഷേധവുമായി കർണാടക എംപ്ലോയീസ് യൂണിയൻ

ബെംഗളൂരു: ഐടി കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെതിരെ പ്രതിഷേധവുമായി കർണാടക ഐടി ഐടീസ് എംപ്ലോയീസ് യൂണിയൻ.അൾട്ടിസോഴ്സ് കമ്പനി ബെംഗളൂരുവിൽ നിന്ന് മാത്രം മുൻകൂർ നോട്ടിസ് നൽകാതെ 100 പേരെയാണു പിരിച്ചുവിട്ടതെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. കർണാടക വ്യവസായ തർക്ക നിയമത്തിലെ ഭേദഗതി പ്രകാരം കൂടുതൽ ജീവനക്കാരെ പിരിച്ചു വിടുന്നതിനു മുൻപ് സർക്കാരിൽ നിന്ന് അനുമതി വാങ്ങണം.

നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ പിരിച്ചുവിടാൻ അനുമതിയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പിരിച്ചുവിടൽ തുടരുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി സി ഉല്ലാസ് ആരോപിച്ചു. പിരിച്ചുവിടപ്പെട്ടവർക്കു നിയമസഹായം ഉൾപ്പെടെ സംഘടന നൽകും.ഫോൺ:7025984492,9742045570.

You may also like

error: Content is protected !!
Join Our WhatsApp Group