ബെംഗളൂരു:വിവാഹാഭ്യർഥന നിരസിച്ച സഹപ്രവർത്തകയ്ക്കു നേരെ യുവാവിന്റെ ആസിഡ് ആക്രമണം.വിവാഹമോചിതയും മൂന്നു മക്കളുടെ അമ്മയുമായ 32 വയസ്സുകാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. വലതു കണ്ണിനുൾപ്പെടെ ഗുരുതരമായി പരുക്കേറ്റ ഇവർ ആശുപ്രതിയിൽ ചികിത്സയിലാണ്. അഹമ്മദ്(36) എന്നയാളാണ് ആക്രമണത്തിനു പിന്നിൽ.
ഇയാൾ ഒളിവിലാണന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ മൂന്നു വർഷമായി സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഇരുവരും.കുറേക്കാലമായി അഹമ്മദ് യുവതിയോട് വിവാഹാഭ്യർഥന നടത്തിവരികയായിരുന്നു. എന്നാൽ ഇതിനു തയാറല്ലെന്ന നിലപാടിൽ യുവതി ഉറച്ചു നിന്നതാണ് ആകമണത്തിനു കാരണം.