ജോലി സ്ഥലത്തേക്കും സ്കൂളിലേക്കും കോളേജുകളിലേക്കും ജനങ്ങള്‍ ആശ്രയിക്കുന്ന ഒന്നാണ് പാസഞ്ചര്‍ ട്രെയിനുകള്‍.എന്നാല്‍ ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകളുടെ ജനല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവര്‍ അനുഭവിക്കുന്നത് വന്‍ ദുരിതം തന്നെയാണ്.
വലിയ തിരക്കാണ് ഓരോ ട്രെയിനിലും കാണാന്‍ സാധിക്കുന്നത്. തിരക്കൊഴിഞ്ഞിട്ട് പോകാമെന്ന് കരുതിയാല്‍ അതിനു ഒരു ഒഴിവ് ഉണ്ടാകാത്തതുമില്ല. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ട്രെയിനുകളില്‍ ശ്വാസം എടുക്കാന്‍ പോലും സാധിക്കാറില്ല.
അത്തരത്തില്‍ വലിയ അപകടം തന്നെയാണ് ഇന്ന് ട്രെയിനുകള്‍ക്കുള്ളില്‍. അതിനു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസവും ട്രെയിനിലുണ്ടായ സംഭവം. തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരി കുഴഞ്ഞുവീണിരുന്നു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിനില്‍ മാവേലിക്കരയില്‍ നിന്നും കയറിയ യുവതിയാണ് കുഴഞ്ഞു വീണത്. എറണാകുളത്തേക്കായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.ജനറല്‍ കോച്ചില്‍ പതിവിലേറെ തിരക്കുണ്ടായിരുന്നു.
ഈ തിരക്കിനിടയില്‍പ്പെട്ട് യുവതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. അവധി ദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കള്‍ എത്തിയതാണ് തരക്ക് വര്‍ദ്ധിക്കുവാനുള്ള കാരണം. യാത്രക്കാര്‍ വൈക്കം റോഡില്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഗാര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരിയെ വേണാടിന്്റെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാവേലിക്കര സ്വദേശിനിയായ ഐശ്വര്യ എന്ന പെണ്‍കുട്ടിയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.അതികഠിനമായ തിരക്ക് മൂലം വേണാടിലെ ജനറല്‍ കോച്ചുകളില്‍ ശുദ്ധവായുപോലും ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്നും റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ വീല്‍സ് ആരോപിക്കുന്നുണ്ട്.
എറണാകുളം ഹൈവേയില്‍ ഗതാഗതസൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് യാത്രക്കാര്‍ വൈക്കം റോഡില്‍ അപായ ചങ്ങല വലിച്ചത്. അഞ്ചുമിനിറ്റ് വൈക്കം സ്റ്റേഷനില്‍ നിര്‍ത്തിയെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെ ട്രെയിന്‍ പിറവത്തേയ്ക്ക് എടുക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിവരം കൈമാറാനായി യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള ഹെല്പ് ലൈന്‍ നമ്ബറായ 139 ല്‍ പലരും മാറിമാറി വിളിച്ചിട്ടും ഉത്തരം കിട്ടാതിരുന്നതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.വിഷുവിനും ഈസ്റ്ററിനും ശേഷം ഓഫീസിലേയ്ക്ക് മടങ്ങുന്നവര്‍ കൂടി ഇന്ന് വേണാടിനെ ആശ്രയിക്കുകയായിരുന്നു.
ശരിക്കും വാഗണ്‍ ദുരന്തത്തിന്‍്റെ തനിയാവര്‍ത്തനമാണ് വേണാടില്‍ ഇന്ന് അരങ്ങേറിയതെന്നും അമിത തിരക്കുമൂലം യാത്രക്കാര്‍ ഓരോ സ്റ്റേഷനില്‍ ഇറങ്ങാനും വളരെയേറെ ആയാസപ്പെട്ടുവെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരന്റെ ആശ്രയമായ അണ് റിസേര്‍വ്ഡ് കോച്ചുകള്‍ പരിമിതമാക്കിയതും സീസണ് യാത്രക്കാര്‍ക്ക് ഡി റിസേര്‍വ്ഡ് കോച്ചുകള്‍ നല്‍കാത്തതും ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ തിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു.
ഇതൊരു വേണാടിന്്റെ മാത്രം കാര്യമല്ല. മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്.
പല സംഘടനകളും യാത്രാക്കാരും ജനപ്രതിനിധികളടക്കം സ്റ്റേഷനില്‍ പലതവണ പ്രതിഷേധിച്ചെങ്കിലും റെയില്‍വേ അനങ്ങാപ്പാറ നയം തുടരുകയാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് വ്യക്തമാക്കുന്നുണ്ട്.കോവിഡിന്റെ പേരില്‍ റെയില്‍വേ പാസഞ്ചര്‍ /മെമു സര്‍വീസുകള്‍ റദ്ദാക്കിയതുകൊണ്ടും നിലവിലെ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കിയതിനാലും കടുത്ത യാത്രാദുരിതം പേറിയാണ് ഓരോരുത്തരും ഇപ്പോള്‍ ഓഫീസില്‍ എത്തുന്നത്.
സീസണ് ടിക്കറ്റ് നിരുത്സാഹപ്പെടുത്തുകയാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതിനാല്‍ റിസര്‍വേഷന്‍ കോച്ചുകള്‍ പലതും കാലിയായാണ് സര്‍വീസ് നടത്തുന്നത്. ഈ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് തന്നെ അമിത പിഴ ഈടാക്കി യാത്രചെയ്യാവുന്നതാണ്.
ഈ സമ്ബ്രദായം കോവിഡ് മാനദണ്ഡത്തിന്റെ ഉല്‍പ്പന്നമാണ്. കോവിഡിന് മുമ്ബ് സീസണ് അനുവദിച്ചിരുന്ന ഡി റിസേര്‍വ്ഡ് കോച്ചുകളില്‍ പതുങ്ങിയിരുന്ന് ടിക്കറ്റ് പരിശോധനകര്‍ യാത്രക്കാര്‍ക്ക് പിഴ ഈടാക്കുന്നതും ജനറല്‍ കോച്ചുകളിലേയ്ക്ക് ഓടിച്ചു വിടുന്നത് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു.
അതുപോലെ ഉത്സവ സീസണില്‍ കരിഞ്ചന്തയില്‍ ഒരു ടിക്കറ്റിന് 1000 രൂപവരെ അധികം വാങ്ങുന്ന ലോബികള്‍ ഇന്ന് സജീവമാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. .പാസഞ്ചര്‍ ട്രെയിനുകള്‍ നിഷേധിച്ചും ആവശ്യമായ ജനറല്‍ കോച്ചുകള്‍ അനുവദിക്കാതെയും മെമുവില്‍ എക്സ്പ്രസ്സ് നിരക്ക് വാങ്ങിയും റെയില്‍വേ ജനങ്ങളുടെ ജീവനും സ്വത്തും കൊള്ളയടിക്കുകയാണ്.
എല്ലാ ജനപ്രതിനിധികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അടിയന്തര ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാകണമെന്ന് യാത്രക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുമുണ്ട്.