കണ്ണൂർ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മിഷൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈപ്പിൻകര മുരിക്കൻ പാടത്താണ് ജനനം.അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന.പ്രാഥമിക പഠനം മുരിക്കൻ പാടം സെന്റ് മേരിസ്എൽപിഎസിൽ. ഓച്ചം തുരുത്ത് സാന്റാക്രൂസ്ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ്പൂർത്തിയാക്കി. പ്രീഡിഗ്രി,ഡിഗ്രി പഠനം സെന്റ്സേവ്യേഴ്സ് കോവേജ് ആലുവായിലുംബിരുദാനന്തര പഠനം എറണാകുളംമഹാരാജാസ് കോളജിലും.
പഠനകാലത്തൊന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ നടന്ന വിമോചന സമരം മനസ്സിൽ സ്വാധീനം സൃഷ്ടിച്ചു.മതചട്ടക്കൂടിനെ വെല്ലുവിളിച്ച് വിവാഹം. എം.എപാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാവകസ്കൂളിൽ ടീച്ചരായി ജോലി ചെയ്തു. പിന്നീട്ആ ജോലി അവസാനിപ്പിച്ച് നാട്ടിൽമടങ്ങിയെത്തിയതിനു ശേഷം സുഹൃത്തിനോടൊന്നിച്ച് ഒരു പാലരൽ കോളജ് ആരംഭിച്ചു . കോളേജിൽ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധം കാരണം പൊലീസ് നിർദ്ദേശത്തെത്തുടർന്ന് കോളജ് പൂട്ടി. 1976ലായിരുന്നു വിവാഹം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രിയ സാഹചര്യത്തിലാണ് പൊതു രംഗത്തേക്കിറങ്ങുന്നത്.വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവർത്തന കേന്ദ്രം . കെഎസ്വൈഎഫിന്റെ ബ്ലോക്ക് തല പ്രവർത്തകയായി യുവജനമേഖലയിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആ വനിതകൾ എന്ന ബഹുമതി പി.കെ ശ്രീമ ജോസഫൈനുമാണ്.
1978ൽ തലശ്ശേരിയിൽ വച്ചു നടന്ന കെഎസ് വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായി.1978മുതൽ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാർട്ടി മുഴുവൻസമയപ്രവർത്തകയാകാൻ ആവശ്യപ്പെട്ടപ്പോഴും മഹിള അസ്സോസിയേഷൻ തന്നെയായിരുന്നു പ്രധാന പ്രവർത്തനമേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. 1987ൽ സംസ്ഥാന കമ്മറ്റിയിലേക്കും 2003ൽ പാർട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.