ബംഗളൂരു: ഉറുദു സംസാരിക്കാന്‍ വിസമ്മതിച്ച യുവാവിനെ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തി. ബംഗളൂരുവിനെ ജെജെ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ജയ്മരുതി നഗര്‍ സ്വദേശി ചന്ദ്രുവാണ് കൊല്ലപ്പെടുന്നത്. 22 വയസ്സായിരുന്നു ചന്ദ്രുവിന്. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ഒരാളെ അടക്കമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാഹിദ് പാഷ, ഷാഹിദ് ഗോലി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട് പേര്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൂന്ന് പേര്‍ക്കെതിരേയും കൊലപാതക കുറ്റം ചുമതി കേസെടുത്തിട്ടുണ്ട്. ജയ്രുമതി നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ചന്ദ്രുവിന്റെ ബൈക്ക് പ്രതികളിലൊരാളുടെ ബൈക്കില്‍ തട്ടിയിരുന്നു.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കന്നഡയിലാണ് ചന്ദ്രു പ്രതികളോട് സംസാരിച്ചത്. ഇതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ ഉറുദുവില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രു ഇത് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ ചന്ദ്രുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുത്തിയ ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പിന്നാലെ പ്രതികള്‍ ഓടിരക്ഷപെടുകയും ചെയ്തു. പരിക്കേറ്റ ചന്ദ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രു ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടയാളാണെന്നും സുഹൃത്ത് സൈമണ്‍ രാജിനൊപ്പം മൈസൂര്‍ റോഡിലെ ഒരു ഭക്ഷണശാലയില്‍ പോകുന്നതിനിടെയാണ് വാക്കുതര്‍ക്കം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.