Home Featured എസ്എസ്എൽസി പരീക്ഷ: പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തി

എസ്എസ്എൽസി പരീക്ഷ: പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തി

മംഗളൂരു: അടുത്തയാഴ്ച മുതൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്താൻ മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശി കുമാർ ഉത്തരവിട്ടു.ജില്ലാ ഭരണകൂടത്തിന്റെ ശുപാർശ പ്രകാരം മാർച്ച് 25 നാണ് ഉത്തരവിറങ്ങിയത്മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സിആർപിസി പ്രകാരമുള്ള സെക്ഷൻ 144 ബാധകമാകുമെന്ന് ഉത്തരവിൽ പറയുന്നു.മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ 42 നിയുക്ത എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഉത്തരവുകൾ എല്ലാവർക്കും ബാധകമായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group