ബെംഗളൂരു: യശ്വന്ത്പുര സ്റ്റേഷനിൽ വിമാനത്താവള ടെർമിനൽ സാമ്യതയോടും സൗകര്യങ്ങളോടും കൂടിയ അത്യാധുനിക വിശ്രമമുറികൾ ഒരുക്കിയിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ വർഷത്തേക്ക് വിബ്ജിയോർ ഗ്രൂപ്പിനാണ് ഇതിന്റെ പരിപാലന ചുമതല.യശ്വന്ത്പുര സ്റ്റേഷനിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചത് 2 എസി മുറികൾ ഉൾപ്പെടുന്ന 3 വിശ്രമമുറികളാണ്. എസി മുറിക്ക് ആദ്യത്തെ 2 മണിക്കൂറിന് 20 രൂപയാണ് നിരക്ക്. തുടർന്ന് അതികമായി വരുന്ന ഓരോ മണിക്കൂറിനും 15 രൂപ വീതം നൽകണം. എന്നാൽ സ്ലീപ്പർ ക്ലാസ് യാത്രാ ടിക്കറ്റുള്ളവർക്ക് നോൺ എസി മുറി സൗജന്യമായി ഉപയോഗിക്കാം.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് 6-ാം നമ്പർപ്ലാറ്റ്ഫോമിൽ പുതിയ വിശ്രമമുറികൾ നിർമിച്ചിരിക്കുന്നത്. ശുചിമുറി, ശുദ്ധജലം, കോഫി ഷോപ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോം ഒന്നിലെ 3 വിശ്രമമുറികളുടെ നവീകരണം 2 മാസത്തിനുള്ളിൽ പൂർത്തിയാകും.