Home Featured മംഗളൂരുവിൽ മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

മംഗളൂരുവിൽ മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു.കൊണാജെ പൊലീസ് സബ് ഇൻസ്പെക്ടർ ശരണപ്പക്കാണ് കുത്തേറ്റത്. വിനോദ്, പ്രവീൺ തുടങ്ങിയ പൊലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റു.

ശരണപ്പയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വില കൂടിയ റിസ്റ്റ് വാച്ച് മോഷ്ടിച്ച കേസിൽ പ്രതിയായ യുവാവ് പാവൂർ ഗ്രാമത്തിലെ അമ്മായിയമ്മയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി കൊണാജെ പൊലീസിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ എസ്.ഐയെ പ്രതി കഠാര കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നേരത്തെ ബന്തറിലെ ഒരു കടയിലുണ്ടായിരുന്ന പ്രതിയെ പിടികൂടാൻ വിനോദും പ്രവീണും ശ്രമം നടത്തിയപ്പോൾ ഇവരെ അക്രമിച്ച ശേഷം പ്രതി കടന്നുകളയുകയാണുണ്ടായത്. പിന്നീടാണ് എസ്.ഐക്ക് കുത്തേറ്റത്.

നമസ്കാരം ബെംഗളൂരു 🙏, ബൊച്ചെ നിങ്ങളെ സ്വാഗതം ചെയ്യുന്നു സ്വർണ പണയങ്ങളുടെയും മറ്റു സാമ്പത്തിക ഭദ്രത പദ്ധതികളുടെയും വിശാലമായ ലോകത്തേക്ക് , നൂറിലധികം ബ്രാഞ്ചുകളുമായി ബോബി ചെമ്മണ്ണൂർ BOCHE GOLD LOAN ബെംഗളുരുവിലുടനീളം പ്രവർത്തനമാരംഭിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group