ബെംഗളൂരു • ദൈവസ്നേഹത്തി ന്റെ പ്രതിസ്പന്ദനം മനുഷ്യ സ്നേഹത്തിലൂടെയാണ് വെളിപ്പെടേണ്ടതെന്ന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം ദൈവത്തെ സ്നേഹിക്കുന്നവർ മനുഷ്യരെയും പ്രകൃതിയെയും സ്നേഹിക്കുകയും സംരക്ഷിക്കു കയും ചെയ്യണം. ഓർത്തഡോ ക്സ് സഭ ബെംഗളൂരു ഭദ്രാസന ഓൺലൈൻ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയാ യിരുന്നു ഡോ.ഏബ്രഹാം മാർ സെറാഫിം.
യങ് കപ്പിൾസ് ഫോറത്തിൽ കോട്ടയം തിയളോജിക്കൽ സെമി നാരിയിലെ ഫാ.ഷാജി പി.ജോൺ മുഖ്യപ്രഭാഷണം നടത്തി. യുഎ സ് സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ.തിമോത്തി തോമസ്, ചെന്നൈ സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ഷിനു കെ. തോമസ് എന്നിവർ വചനസന്ദേശം നൽകി.