Home Uncategorized ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടം ജീവൻ കവർന്നു; പക്ഷേ വിഷ്ണു ജീവിക്കും ആറ് പേരിലൂടെ, മകൻ ഇങ്ങനെയെങ്കിലും ജീവിക്കുന്നത് കാണുന്നത് സന്തോഷമെന്ന് കുടുംബം

ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടം ജീവൻ കവർന്നു; പക്ഷേ വിഷ്ണു ജീവിക്കും ആറ് പേരിലൂടെ, മകൻ ഇങ്ങനെയെങ്കിലും ജീവിക്കുന്നത് കാണുന്നത് സന്തോഷമെന്ന് കുടുംബം

കണ്ണൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണു എം.ടി (27) ജീവിക്കും ആറുപേരിലൂടെ. ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിലാണ് വിഷ്ണു മരിച്ചത്. ബൈക്കുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് വിഷ്ണു മരണപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ വെള്ളിയാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയും ചെയ്തത് ആശുപത്രി അധികൃതരാണ്. ശേഷമാണ് മാതാപിതാക്കൾ അവയവ ദാനത്തിന് സമ്മതം മൂളിയത്.‘മരണശേഷവും ആറ് പേരിലൂടെ അവൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം’- എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നൽകിയത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും, കരളും, കോർണിയയും സ്വകാര്യ ആശുപത്രിയിലെ തന്നെ രോഗികൾക്കാണ് ലഭിക്കുക.

മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ച് വിട്ടുകൊടുക്കും. രാത്രി 8 മണിയോടെ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ആരംഭിക്കും. രാവിലെയോടെയാണ് അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാവുക.

You may also like

error: Content is protected !!
Join Our WhatsApp Group