Home Featured തനിക്ക് സംഭവിച്ച ലെംഗീകാതിക്രമത്തെ കുറിച്ച് ഭാവന പ്രതികരിക്കുന്നു;വനിതാ ദിനത്തിൽ സത്യം പുറം ലോകമറിഞ്ഞേക്കും.

തനിക്ക് സംഭവിച്ച ലെംഗീകാതിക്രമത്തെ കുറിച്ച് ഭാവന പ്രതികരിക്കുന്നു;വനിതാ ദിനത്തിൽ സത്യം പുറം ലോകമറിഞ്ഞേക്കും.

ന്യൂഡൽഹി: തനിക്ക് സംഭവിച്ച ലെംഗികാതിക്രമത്തെ കുറിച്ച് നടി ഭാവന തുറന്ന് പറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദേത്ത്.വനിത ദിനത്തോട് അനുബന്ധിച്ച് വി ദ വുമൺ ഓഫ് ഏഷ്യ” കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖാ ദേത്ത് അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ ആണ് ബർഖാ ഈ വിവരം പങ്കുവെച്ചത്.നിരവധി സെലിബ്രറ്റീസും “വി ദ വുമൺ ഓഫ് ഏഷ്യ പോസ്റ്റർ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.തനിക്ക് നേരിട്ട നുരനുഭവങ്ങൾ ഇതിനുമുമ്പും ഭാവന തുറന്ന് പറഞ്ഞിരുന്നു. തന്റെ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചാണ് ഭാവന ആദ്യ പ്രതികരണം നടത്തിയത്.നടിയുടെ വാക്കുകളിലേക്ക്തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണമെന്ന് മനസ്സിൽ തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്നും തോന്നിയിരുന്നു. എന്നാൽ ഡബ്ള്യു സി സി പോലെ ധാരാളം പേർ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാൽ ഭദ്രൻ, ആശിഖ് അബു, പൃഥിരാജ്, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ്, എന്നിവർ താൻ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ താൻ അപ്പോൾ മാനസികമായി തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ ശക്തമായ ഒരു മടങ്ങി വരവിനു തയ്യാറാവുകയാണ്.കഴിഞ്ഞ അഞ്ച് വർഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. 15 ദിവസങ്ങൾ എനിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നു.ആ നാളുകൾക്ക് ശേഷം ഞാൻ തിരിച്ചറിഞ്ഞു. താൻ ഇര അല്ല അതി ജീവിതയാണെന്ന്. ധാരാളം പേർ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത കുറച്ചു പേരെങ്കിലും ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു അന്നൊക്കെ വല്ലാതെ വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ മലയാളം സിനിമയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group