ബെംഗളൂരു : നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള ഒത്തുചേരലുകൾ ഒഴിവാക്കാൻ, ഏർപ്പെടുത്തിയ നിരോധന ഉത്തരവുകൾ നീട്ടാൻ ബെംഗളൂരു പോലീസ് തീരുമാനിച്ചു.
ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ, ഫെബ്രുവരി 22 വരെ നടപ്പിലാക്കാൻ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ ഉത്തരവിൽ, പോലീസ് നിരോധന ഉത്തരവ് രണ്ടാഴ്ചത്തേക്ക് കൂടി മാർച്ച് 8 വരെ നീട്ടി.
ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 144(1) പ്രകാരം എല്ലാ സ്കൂളുകൾ, പിയു കോളേജുകൾ, ഡിഗ്രി കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 200 മീറ്ററിനുള്ളിൽ ഒത്തുകൂടുന്നത് തടയുന്നതാണ് ഉത്തരവ്.
“(ഹിജാബ്) പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നതിനാൽ, ബെംഗളൂരു നഗരത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബെംഗളൂരു നഗരത്തിലെ ഡിഗ്രി,പി യു കോളേജുകൾ, സ്കൂളുകൾ സമാനമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചുറ്റുമുള്ള ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിയന്ത്രിക്കുന്നതിനായി 1973 ലെ യു/എസ് സെക്ഷൻ 144(1) സിആർപിസി പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിരോധന ഉത്തരവ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി എന്ന് ഉത്തരവ് നീട്ടിക്കൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു. മലയാളികളോട് മിണ്ടില്ല, കെഎൽ വണ്ടികണ്ടാൽ ഒളിക്കും; ആശുപത്രിയിൽനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതിയെ പോലീസ് ബംഗളൂരുവിൽ നിന്നും തന്ത്രപരമായി കുടുക്കി