Home Featured കർണാടകയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മലയാളി യുവാവ് മരിച്ചു

കർണാടകയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ മാലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂർ ദേശമംഗലം മേലെപാട്ട് മോഹന കൃഷ്ണൻ – പ്രസന്ന ദമ്പതികളുടെ മകൻ കൃഷ്ണപ്രസാദ് (31)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിൽ നിന്നും റോഡിലേക്ക് വീണ കൃഷ്ണപ്രസാദിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറി ഇറങ്ങുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാലൂരിലെ ക്ലോറൈഡ് മെറ്റൽസ് ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: കാർത്തി, മകൾ: പുണ്യ. മൃതദേഹം ബാംഗ്ലൂർ കേരള സമാജം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group