ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട തുമക്കൂരു റോഡിലെ ഗോരെഗുപാളയ മേൽപാലത്തിൽ ഭാരപരിശോധന ആരംഭിച്ചു. ഈ ആഴ്ച തന്നെ പാലം തുറന്നുകൊടുക്കാനുള്ള ക്രമീകരണ ങ്ങൾ പൂർത്തിയായി. തൂണുകൾക്കിടയിലെ കേബിളുകൾക്ക് തകരാർ കണ്ടെത്തിയതോടെയാണ് കഴിഞ്ഞ വർഷം ഡിസംബർ 25ന് പാലം അടച്ചത്.