ഇന്ത്യയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വീകാര്യത വര്‍ധിപ്പിക്കുകയും, ഹരിത വാതക ബഹിര്‍ഗമനതോതും അന്തരീക്ഷ മലിനീകരണവും നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഊര്‍ജ്ജ മേഖലകളില്‍ ചുവടൂന്നി, ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
പുതിയ നിക്ഷേപ സാധ്യതകളും സാങ്കേതികവിദ്യയിലെ പുരോഗതിയും ഉള്‍ക്കൊണ്ട്, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റത്തിന് മോദി സര്‍ക്കാര്‍ നാന്ദി കുറിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. മോട്ടോര്‍ ഇന്റ്റലിജന്സിന്റ്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2026 ഓടെ, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 47 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്വയോണ്മെന്റ്റ് ആന്‍ഡ് വാട്ടര്‍ (CEEW) നടത്തിയ പഠനമനുസരിച്ച്, 2030-ഓടെ ഇന്ത്യയുടെ ഇ.വി വിപണി 206 ബില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്നും വിലയിരുത്തുന്നു. കോവിഡ്-19 മഹാമാരിയുടെ ആഘാതം ഉണ്ടായിരുന്നിട്ടും, സര്‍ക്കാര്‍ സംരംഭങ്ങളുടെ പ്രോത്സാഹന മികവില്‍ ഇന്ത്യന്‍ വിപണിയില്‍ മാറ്റം പ്രകടമാണ്. ഈ മേഖലയില്‍ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ.
ഇലക്ട്രിക് മൊബിലിറ്റിയ്ക്ക് മികച്ച പിന്തുണയുമായി ഫെയിം ഇന്ത്യ:
രാജ്യത്ത് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ ഇന്ധന സുരക്ഷ കൈവരിക്കാനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷന് (NEMMP) 2020. അതിന്റ്റെ ഭാഗമായി, ഇലക്ട്രിക്, ഹൈബ്രിഡ് വാഹന-സാങ്കേതികവിദ്യയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി 2015-ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഫെയിം ഇന്ത്യ (Faster Adoption and Manufacturing of (Hybrid &) Electric Vehicles in India; FAME INDIA). ഈ പദ്ധതി പ്രകാരം രാജ്യത്തിന്റ്റെ 75 – ാ൦ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഹെബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണം രാജ്യത്ത് വര്‍ദ്ധിപ്പിയ്ക്കുകയും നാഷണല്‍ ഇലക്ട്രിക്ക് മൊബിലിറ്റി മിഷന് പ്ലാനിലൂടെ ദ്രുതഗതിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഫെയിം ഇന്ത്യയുടെ നേട്ടങ്ങള്‍:
· നാളിതുവരെ 7.96 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു
· ഇന്ത്യയില്‍ ആകെ 380 ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍
· 2015 മുതല്‍ 2020 വരെ ഇലക്ട്രിക് വാഹന വില്പനയില് 133% വളര്‍ച്ച
· കാര്‍ബണ്‍ ബഹിര്‍ഗമന തോതില്‍ 191.5 മില്യണ്‍ കിലോഗ്രാം കുറവ്
· 2019 മാര്‍ച്ച് 31 വരെ നീണ്ട ഒന്നാംഘട്ടം(ഫെയിം-I) ആരംഭിച്ചത് 795 കോടി രൂപ മുതല്‍ മുടക്കിലാണ്, അത് പിന്നീട് 895 കോടി രൂപയായി ഉയര്‍ത്തി.
· ഏകദേശം 2.8 ലക്ഷം ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സാമ്ബത്തിക സഹായമായി 360 കോടി രൂപ അനുവദിച്ചു
· ആദ്യഘട്ടത്തില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബാറ്ററിയില്‍ ഓടുന്ന ടൂവീലറുകള്‍ക്ക് 1,800 മുതല്‍ 29,000 രൂപ വരെയും ത്രിചക്രവാഹനങ്ങള്ക്ക് 3,300 രൂപ മുതല്‍ 61,000 രൂപ വരെയും നാലു ചക്ര വിഭാഗത്തില്‍ 13,000 രൂപ മുതല്‍ 1.38 ലക്ഷം രൂപ വരെയും ലഘുവാണിജ്യവാഹന വിഭാഗത്തില്‍ 17,000 മുതല്‍ 1.87 ലക്ഷം രൂപ വരെയുയുള്ള ഇളവുകള്‍ ‘ഫെയിം ഇന്ത്യ’ പ്രധാനം ചെയ്തു.
· പൈലറ്റ് പദ്ധതികള്‍ക്കായി, 9 നഗരങ്ങളില്‍ 465 ഇ-ബസുകളും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ഉള്‍പ്പടെ ഏകദേശം 361 കോടി രൂപ സബ്സിഡിയായും അനുവദിച്ചു.
· ഇതുകൂടാതെ വ്യവസായ മന്ത്രാലയം വിവിധ നഗരങ്ങളിലായി 280 കോടി രൂപ ചെലവില്‍ 425 ഹൈബ്രിഡ് ബസുകള്‍ അനുവദിച്ചു.
· ഒന്നാം ഘട്ടത്തിന് കീഴില്‍ 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചു, അതില്‍ 43 കോടി ചെലവില്‍, 452 എണ്ണം സ്ഥാപിതമായി.
· സ്കീമിന്റ്റെ രണ്ടാം ഘട്ടത്തില്‍, 1000 കോടി രൂപ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി അനുവദിച്ചു. കൂടാതെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 68 നഗരങ്ങളിലായി 2,877 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും 9 എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലും 1576 ചാര്‍ജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്.
· ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാര്‍ജിങ്ങിനായി രാജ്യത്തെ 70000 പെട്രോള്‍ പമ്ബുകളിലായി 22,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.
· സാങ്കേതിക വികസനത്തിന് എആര്‍എഐ, ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍ തുടങ്ങി വിവിധ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ക്കായി 65 കോടി രൂപയാണ് ധനസഹായവും നല്കി
· 6,690 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചു
· ഫെയിം ഒന്നാം ഘട്ടം 2019 മാര്‍ച്ചില്‍ അവസാനിച്ചു. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ നീളുന്ന രണ്ടാം ഘട്ടം 10,000 കോടി രൂപ ചെലവില്‍ 3 വര്‍ഷത്തേക്ക് വിഭാവനം ചെയ്തിട്ടുണ്ട്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇരുചക്ര വാഹനങ്ങളാണ്
· അതിന്റ്റെ ഭാഗമായി 2021 ഏപ്രില്‍ മുതല്‍ ബി.എസ് 4 മാറി ബി.എസ് 6 നിലവില്‍ വന്നു
· രണ്ടാം ഘട്ടത്തില്‍ 7000 ഇ ബസുകള്‍, 5 ലക്ഷം മുച്ചക്ര വാഹനങ്ങള്‍, 55000 ഇ കാറുകള്‍, 10 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ എന്നിവ ലക്ഷ്യമിടുന്നു .
· FAME II ലെ പുതിയ ഭേദഗതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് ഇന്‍സെന്റ്റീവ് KWh-ന് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തിയത് സര്ക്കാരിന്റ്റെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രോത്സാഹനമാണ്. കൂടാതെ വാഹന വിലയുടെ 20% മുതല്‍ 40% വരെ ഇന്‍സെന്റ്റീവ് പരിധി ഉയര്‍ത്തി.
· നിലവില്‍ മുപ്പത് എക്യുപ്മെന്റ്റ് നിര്‍മ്മാതാക്കളും (ഒഇഎം), എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങളുടെ നൂറ്റിമുപ്പത്തിയേഴ് മോഡലുകളും ഈ സ്കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
· 37 കമ്ബനികളുടെ 107 തരം ഇ-വാഹനങ്ങള്‍ക്ക് 7500 മുതല്‍ 2.5 ലക്ഷം വരെ സബ്സിഡിയായി ലഭിക്കും
· കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം പ്രതിദിനം 130835 കിലോഗ്രാം കുറയ്ക്കാന്‍ സാധിച്ചു.( 2021 ഫെബ്രുവരി).
· രണ്ടാം ഘട്ടത്തില്‍ 1,62039 ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന നടന്നു.
· ദേശീയ ഇ-മൊബിലിറ്റി പ്രോഗ്രാമിന്റ്റെ ഭാഗമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സിങ് ഒഴിവാക്കി, ഗവണ്മെന്റ്റ് സ്ഥാപനങ്ങള്‍ക്കായി 10,000 ഇ-കാറുകളും അനുവദിച്ചു.
· ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
· FAME-II ന്റ്റെ ഭേദഗതിക്ക് ശേഷം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ആഴ്ചയില്‍ 700 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങളും നേട്ടങ്ങളും:
വിവിധ തരത്തിലുള്ള സാമ്ബത്തിക ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്സെന്റ്റീവുകള് ലഭിക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങള്‍ ഇവയാണ്,
· ഇലക്ട്രിക് വാഹനത്തിന്റ്റെ വിലയില്‍ നേരിട്ട് ലഭിക്കുന്ന കിഴിവ് (Purchase Incentives)
· കൂപ്പണുകള്‍ (incentive where the amount is reimbursed later)
· വായ്പയുടെ പലിശയിനത്തില്‍ ലഭിക്കുന്ന കിഴിവ് (Interest Subventions)
· റോഡ് നികുതി ഒഴിവാക്കല്‍ (Road tax exemption)
· ഒറ്റത്തവണ രജിസ്ട്രേഷന് ഫീസ് ഇളവ് (Registration fee exemption)
· ആദായ നികുതിയിലെ ആനുകൂല്യം (Income tax benefit)
· പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കിയാല്‍ ലഭിക്കുന്ന സ്ക്രാപ്പിംഗ് ഇന്സെന്റ്റീവുകള്
· പലിശ രഹിത വായ്പകള്‍, ടോപ്പ്-അപ്പ് സബ്സിഡികള്‍, ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കുള്ള പ്രത്യേക ഇന്സെന്റ്റീവുകള് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ സഞ്ചരിക്കുന്നതും മണിക്കൂറില്‍ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കില്‍ അതിനുമുകളില്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് സബ്സിഡി നല്‍കുന്നത്.
ദേശീയ തലത്തിലുള്ള പ്രോത്സാഹനങ്ങള്‍:
ഇ.വിയിലേക്ക് മാറുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇന്സെന്റ്റീവുകള് ലഭ്യമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ധ്രുതഗതിയിലുള്ള വിന്യാസം സാധ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള ‘ഫെയിം ഇന്ത്യ’ പദ്ധതി യുടെ രണ്ടാം ഘട്ടമായ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്:
Total Approximate Incentives | Approximate Size of Battery |
Two wheelers: Rs 15000/- per kWh up to 40% of the cost of Vehicles | Two wheelers: 2 kWh |
Three wheelers: Rs 10000/- per kWh | Three wheelers: 5 kWh |
Four wheelers: Rs 10000/- per kWh | Four wheelers: 15 kWh |
E Buses: Rs 20000/- per kWh | E Buses: 250 kWh |
E Trucks: Rs 20000/- per kWh |