കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ .വാക്സിനേഷന്‍ പുരോഗതി, ചികിത്സ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തും.നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ,ആക്ടവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. അതേസമയം കര്‍ണാടക ,മഹാരാഷ്ട്ര ,തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി.കര്‍ണാടകയില്‍ 38,083 ഉം ,മഹാരാഷ്ട്രയില്‍ 25,425 ഉം,തമിഴ്നാട്ടില്‍ 28,515 പേരും കൊവിഡ് ബാധിതരായി
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചര്‍ച്ച നടത്തും. പ്രതിരോധ വാക്‌സിനേഷന്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തിര പ്രതികരണവും ആരോഗ്യ മേഖലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുമെല്ലാം ചര്‍ച്ചയാകും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം.
എട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ചയുടെ ഭാഗമാകും.
നേരത്തെ ജനുവരി 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമാനമായ ചര്‍ച്ച സംസ്ഥാനങ്ങളുമായി നടത്തിയിരുന്നു. ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ലഡാക്ക്, ചണ്ഡീഗഡ് എന്നിങ്ങനെ ഒമ്ബത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
രാജ്യത്ത് നിലവില്‍ 22,02,472 പേര്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണെന്നും ഇത് അതീവ ഗൗതരവതരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച അരലക്ഷത്തിലധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ജില്ലകളിലായി 3,09,489 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.