ബെംഗളൂരു: മാലിന്യസംസ്കരണ രംഗത്ത് നഗരത്തിന് മാതൃകയാകാൻ അടുഗോഡി സിറ്റി ആംഡ് റിസർവ് പൊലീസ് (സിഎ ആർ ക്യാംപിൽ ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിന് ഉടൻ തുടക്കമാകും. ഗെയിൽ സഹായ ത്തോടെ 39.20 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന പ്ലാന്റ് മാർച്ചിൽ പൂർത്തിയാകും. ക്യാംപിലെ സമൂഹ അടുക്കളയിൽ പാചകത്തിനായാണു ബയോ ഗ്യാസ് ഉപയോഗിക്കുക. ജീവന ക്കാരുടെ കോർട്ടേഴ്സുകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യം ഇതിനായി വിനിയോഗിക്കും.
ക്യാംപിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഗുരുതര ആരോഗ്യപശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ നടപടി ആരംഭിക്കുന്നത്. നഗരത്തിൽ ആദ്യമായാണു സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാ പനത്തിൽ വിപുലമായ തോതിലുള്ള ബയോഗ്യാസ് പ്ലാന്റ് ആരംഭിക്കുന്നത്. ജൈവമാലിന്യം അഴു കുമ്പോഴുള്ള സൂക്ഷ്മാണുക്കൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന മീഥൈൻ ഗ്യാസ് ഉപയോഗിച്ചാണ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നത്.
ലക്ഷ്യം കാണാതെ കോൺക്രീറ്റ് മാലിന്യ സംസ്കരണം
ബെംഗളൂരുവിൽ പ്രതിദിനം തള്ളുന്ന 875 ടൺ കോൺക്രീറ്റ് കെട്ടിട മാലിന്യം വേണ്ടവിധം സംസ്കരിക്കാൻ കഴിയാതെ ബിബിഎംപി. തടാകങ്ങളിലും തണ്ണീർ ത്തടങ്ങളിലും തള്ളുന്ന കോൺ ക്രീറ്റ് മാലിന്യം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടി ക്കുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ ഇന്നും ലക്ഷ്യം കണ്ടിട്ടില്ല.