Home covid19 ബംഗളുരു :കോവിഡ് വ്യാപനവും പൊലീസ് പരിശോധനയും; വിലക്കില്ലെങ്കിലും യാത്ര ചെയ്യാൻ ആശങ്ക

ബംഗളുരു :കോവിഡ് വ്യാപനവും പൊലീസ് പരിശോധനയും; വിലക്കില്ലെങ്കിലും യാത്ര ചെയ്യാൻ ആശങ്ക

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു • നിലവിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനാന്തര യാത്ര വിലക്കില്ലെങ്കിലും വാരാന്ത്യ കർഫ്യു സംബന്ധിച്ചുള്ള ആശങ്കകളെ തുടർന്ന് ഒട്ടേറെ പേർ ബെംഗളൂരുവിലേക്കും മറ്റുമുള്ള യാത്ര റദ്ദാക്കി. പൊലീസ് വാഹനം തട യുമെന്ന ഭീതിയെ തുടർന്നാണ്. കേരളത്തിൽ നിന്നു വരുന്നവർ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചട്ടം മാത്രമാണ് നിലവിലുള്ളത്.

എന്നാൽ 19 വരെ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ കർഫ്യൂ നിലവിലുള്ളതിനാൽ ഈ ദിവസങ്ങളിൽ കർണാടകയിലേക്കു വരാനിരുന്ന ഒട്ടേറെപ്പേർ യാത്ര മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമു ണ്ടായി. സർക്കാർ പുറത്തിറക്കിയ കോവിഡ് സുരക്ഷാ നിബന്ധനകളിൽ അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്നു മാത്രമാണ് പരാമർശമുണ്ടായിരുന്നത്. ബെംഗളൂരുവിലെയും മറ്റും കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 10 ശതമാനത്തിനു മുകളിലായ തും സംസ്ഥാനാന്തര യാത്രക്കാരെ പിന്തിരിപ്പിക്കുന്നുണ്ട്.

ചെക്പോസ്റ്റുകളിൽ കർശന പരിശോധന

കേരള അതിർത്തിയിലുള്ള മു ലെഹോളെ, ബാവലി, മാക്കൂട്ടം, തലപ്പാടി, തമിഴ്നാട് അതിർത്തിയിലെ അത്തിബെല്ലെ ചെക്പോസ്റ്റുകളിൽ കേരള വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതു കാരണം വലിയ ക്യുവാണ് ഇവിടങ്ങളിൽ പകൽ സമയത്തുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് അത്തില്ലെയിലെ ചില കേരള റജിസ്ട്രേഷൻ വാഹനങ്ങൾ പൊലീസ് .തടഞ്ഞു തിരിച്ചുവിട്ടതായും പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group