
സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. 32 ജഡ്ജിമാരില്‍ നാല് പേര്‍ രോഗബാധിതരായതിനാല്‍ കോടതിയിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്. ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങല്‍ പാര്‍ട്ടിയില്‍ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് ഫലം വന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത നാലോ ആറോ ആഴ്‌ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.
കർണാടക യാത്ര ഇനി ഇരട്ടിദുരിതം;തമിഴ്നാട്ടിലേക്കും ; മലയാളിയെ തടഞ്ഞു അയൽക്കാർ
ഇരിട്ടി: കോവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാ ന്ത്യ കർഫ്യൂമൂലം മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിലായി.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കർഫ്യൂ നിലവിൽ വന്നത്. അവശ്യ സർവിസും അടിയന്തര യാത്രകളും ഒഴികെയുള്ള സഞ്ചാരങ്ങൾ പൂർണമായും തടഞ്ഞു. കർഫ്യൂ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവ രെയാണ്.
നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നിയന്ത്രണം. നിലവിൽ ചുരംപാത വഴി കർണാടക യിലേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫി ക്കറ്റ് നിർബന്ധമാണ്. ചരക്കുവാഹന തൊഴിലാളികൾക്ക് 14 ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും വേണം.
കർഫ്യൂ പ്രഖ്യാപിച്ച കാര്യമറിയാതെ നിരവധി യാത്രക്കാരാണ് ചുരംപാത വഴി കർണാടകയിലേക്ക് പോ കാൻ എത്തിയത്.മാക്കൂട്ടം ചെക്ക്പോസ്റ്റിൽ ബാരിക്കേട് സ്ഥാപിച്ച് വാഹനങ്ങളേയും യാത്രക്കാരേയും തട ഞ്ഞു. ഇതിനായി വീരാജ്പേട്ട എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചു പൊലീസുകാരേയും മൂന്ന് ഹോംഗാ ർഡിനേയും നിർത്തിയിരുന്നു.
ആർ.ടി.പി.സി.ആർ ഉള്ളവർക്കും പ്രവേശനാനുമതി നൽകിയില്ല. ബംഗളൂരു വിമാനത്താളത്തിൽ എത്തണ്ടവർക്ക് ശനിയാഴ്ചത്തെ വിമാന ടിക്കറ്റ് ഉള്ളവരെ വരെ മാത്രമേ കടത്തിവിട്ടുള്ളൂ. മരണ വീടുകളിലും വി വാഹവീടുകളിലും പോകേണ്ടവർക്ക് പ്രദേശത്തെ ജനപ്രതിനിധികളുടെ കത്ത് വേണം. വിവാഹ കത്തും മ രിച്ചയാളുടെ വിവരങ്ങളും ഹാജരാക്കിയവർക്ക് മാത്രമേ പ്രവേശനം നൽകിയുള്ളൂ. ആശുപത്രി ആവശ്യങ്ങ ൾക്ക് പോകേണ്ടവർക്ക് ഡോക്ടറുടെ കുറിപ്പും നിർബന്ധമാണ്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാൽ പലരും തിരിച്ചുപോയി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തിയവർക്ക് ഇത് വലി യ തിരിച്ചടിയായി. തിങ്കളാഴ്ച പുലർച്ചെ കർഫ്യൂ നീങ്ങി പ്രവേശനാനുമതി കിട്ടുമ്പോഴേക്കും ആർ.ടി.പി.സി. ആറിന്റെ കാലാവധി കഴിയുന്നതിനാൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.