Home Featured ബിജെപി എംപിയുടെ പരദൂഷണം മൈക്ക് ഓൺ; മന്ത്രിയെ കിമ്മിനോട് ഉപമിച്ചത് നാടാകെ പാട്ടായി

ബിജെപി എംപിയുടെ പരദൂഷണം മൈക്ക് ഓൺ; മന്ത്രിയെ കിമ്മിനോട് ഉപമിച്ചത് നാടാകെ പാട്ടായി

ബെംഗളൂരു നിയമമന്ത്രി ജെ. സി.മധുസ്വാമിയെ ഉത്തര കൊറിയൻ സ്വേഛാധിപതിയായ കിം ജോങ് ഉന്നിനോട് ഉപമിച്ച് സ്വന്തം പാർട്ടിയായ ബിജെപിയുടെ തുമക്കൂരു എംപി ജി.എസ്.ബസ്വരാജ്.തുമക്കൂരുവിൽ നിന്നു തന്നെ യുള്ള ഇരുവരും തമ്മിലുള്ള ഭിന്നതയാണ് ഓണായിരുന്ന മൈക്കിലൂടെ ജനം കേട്ടത്.

പൊതുചടങ്ങിൽ മന്ത്രി ബിരതി ബസവരാജിനോട് മധുസ്വാമിയെ കുറിച്ച് ജി.എസ്.ബസവരാജ്. രഹസ്യം പറയുന്നതാണ് അബദ്ധത്തിൽ മൈക്കിലൂടെ പുറത്തുവന്നത്.ഒരു വർഷം മുൻപ് തുമക്കൂരുവിലെ ഒരു എൻജിനീയറോട് മധു സ്വാമി മോശമായി പെരുമാറിയെന്നും ബസവരാജ് ആരോപിച്ചു. എന്നാൽ സംഭവം വിവാദമായ തോടെ മധുസ്വാമിയുമായി തനി ഒരു ഭിന്നതയുമില്ലെന്നു പറഞ്ഞ് എംപി തലയൂരാൻ ശ്രമം നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group