Home Featured തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 33 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 33 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

by കൊസ്‌തേപ്പ്

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 33 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 34 ആയി.
ഇതില്‍ 26 കേസുകളും ചെന്നൈയിലാണ്. പൊങ്കലും ജല്ലിക്കട്ടും വരാനിരിക്കെ സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഒരാള്‍ക്ക് മാത്രമാണ് ഇതേവരെ തമിഴ്നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് ഇത് 34 ആയി ഉയര്‍ന്നത്.

ജനസാന്ദ്രത കൂടിയ ചെന്നൈയിലാണ് 26 പോസിറ്റീവ് കേസുകള്‍ എന്നതും ഗുരുതര സാഹചര്യമാണ്. സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മധുരയില്‍ 4 കേസുകളും തിരുവാണ്‍മലൈയില്‍ രണ്ടും സേലത്ത് ഒന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.വിവിധ രാജ്യങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 104 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 82 പേര്‍ക്ക് കൊറോണ വൈറസിന്റെ ‘എസ് ജീന്‍ ഡ്രോപ്പ്’ വകഭേദം കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു. എല്ലാവരുടേയും സാമ്ബിളുകള്‍ ജീനോമിക് സീക്വന്‍സിംഗ് വിശകലനത്തിനായി ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റെം സെല്‍ സയന്‍സ് ആന്‍ഡ് റീജനറേറ്റീവ് മെഡിസിനിലേക്ക് അയച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group