Home Featured സ്വന്തമായി സ്റ്റിക്കറും ഉണ്ടാക്കാം,പ്രൊഫൈല്‍ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

സ്വന്തമായി സ്റ്റിക്കറും ഉണ്ടാക്കാം,പ്രൊഫൈല്‍ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

by admin

വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച്‌ വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്‌ക്കേണ്ടവരില്‍ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഒരുക്കുന്നത്.( whatsapp profile picture hiding )

എല്ലാവര്‍ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാം, അല്ലെങ്കില്‍ കോണ്ടാക്‌ട്‌സില്‍ ഉള്ളവര്‍ക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവില്‍ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഉള്ളത്. എന്നാല്‍ ചില പ്രത്യേക കോണ്‍ടാക്‌ട് ലിസ്റ്റുകളെ മാറ്റി നിര്‍ത്തി ചിലര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രൊഫൈല്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.ലാസ്റ്റ് സീന്‍ എന്നതിനും ഇതേ ഫീച്ചര്‍ ലഭ്യമാകും. വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിന് നേരത്തെ തന്നെ ഈ ഫാച്ചര്‍ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് പ്രൊഫൈല്‍ ഫോട്ടോയും കൂടി എത്തുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചര്‍ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.

ഇതിന് പുറമെ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറും പണിപ്പുരയിലാണ്. അഡ്മിനുകള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷന്‍ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ ഒരു മേസേജ് ഗ്രൂപ്പ് അഡ്മിന്‍ ഡിലീറ്റ് ചെയ്യുകയും ആ മേസേജ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും അപ്രത്യക്ഷമാവുകയും ചെയ്യും. ‘റിമൂവ്ഡ് ബൈ അഡ്മിന്‍’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം.ഈ സുപ്രധാന ഫീച്ചറുകളെല്ലാം 2022 ല്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റിക്കര്‍ ഉണ്ടാക്കാന്‍ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്ട്‌സ് ആപ്പ്

എങ്ങനെ സ്റ്റിക്കറുകള്‍ വാട്ട്‌സ് ആപ്പില്‍ നിര്‍മിക്കാം ?സ്റ്റിക്കര്‍ തരംഗമാണ് വാട്ട്‌സ് ആപ്പില്‍. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകള്‍. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത്.ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാല്‍ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകള്‍ സ്വന്തമായി നിര്‍മിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ( create whatsapp sticker in whatsapp )

വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റില്‍ ഫോട്ടോകള്‍ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബില്‍ മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക.ആദ്യം വാട്ട്‌സ് ആപ്പ് വെബ് വേര്‍ഷനില്‍ ലോഗിന്‍ ചെയ്യുക.ഇഷ്ടമുള്ള ഒരു ചാറ്റ് ഓപ്പണ്‍ ചെയ്യണം. അവിടെ അറ്റാച്‌മെന്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ക്യാമറയ്ക്ക് താഴെ ആയി സ്റ്റിക്കര്‍ എന്ന പുതിയ ഐക്കണ്‍ വന്നിരിക്കുന്നത് കാണാം.ഇതില്‍ ക്ലിക്ക് ചെയ്യണം. ഇഷ്ടമുള്ള ചിത്രം തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയില്‍ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യാം.ഈ സ്റ്റിക്കര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുകയും ചെയ്യാം.

വിവിധ തരത്തിലുള്ള നാടൻ മീൻ ചട്ടികൾ ഇപ്പോൾ ബംഗളൂരുവിൽ 
Order@ www.mudkart.com

നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
 
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group