ബെംഗളൂരു : ദേശീയ ലോക്കഡോൺ കാരണം കർണാടകയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ട്രെയിൻ സംവിധാനം പുനരാരംഭിക്കുന്നു . അഥിതി തൊഴിലാളികൾ ,ടൂറിസ്റ്റുകൾ ,തീർത്ഥാടകർ എന്നിവർക്കായിരിക്കും മുൻഗണന .
9 ട്രെയിനുകൾക്കു കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ 2 ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത് . മെയ് 8 മുതൽ മെയ് 15 വരെ സർവീസ് നടത്താനാണ് നിലവിലുള്ള തീരുമാനം .
ദിവസേന രണ്ട് പ്രത്യേക ട്രെയിനുകൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്
ഒരു ട്രെയിൻ ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിക്കും മറ്റൊന്ന് മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും സർവീസ് നടത്താനാണ് തീരുമാനം