മൈസൂരു: മൈസൂരുവിൽ കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യ ത്തിൽ, ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഭക്തർക്ക് ആർടി പിസിആർ പരിശോധന നടത്താ നും ജില്ലാ ഭരണകൂടം നിർദേശം നൽകി. കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നു തുടരുന്നതിനാൽ മടങ്ങിയെത്തുന്ന ഭക്തരെ 10 ദിവസം നിരീക്ഷിക്കുകയും ചെയ്യും.
മൈസൂരു ബൈലക്കുപ്പയിലെ ടിബറ്റൻ അധിവാസ കേന്ദ്രത്തിൽ 23 പേർക്കു കോവിഡ് സ്ഥിരീക രിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മുൻകരുതൽ സ്വീകരിച്ചു. ധർമശാല കഴിഞ്ഞാൽ, ടിബറ്റിനു പുറത്ത് ബുദ്ധമത വിശ്വാസികളു ടെ ഏറ്റവും വലിയ രണ്ടാമത്തെ ക്യാംപാണ് ബൈലക്കുപ്പയിലേത്.