ബെംഗളൂരു: ഐടി കമ്പനി കൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ മെട്രോപാത നിർമാണം പൂർത്തിയാകും വരെ ഗതാഗതക്കുരുക്കൊഴിവാക്കൻ സമഗ്ര പദ്ധതി തയാറാക്കണമെന്ന ആവശ്യവുമായി ഐടി കമ്പനികളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്ത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേ ഷൻ(ഒആർആർസിഎ) പ്രധാനമന്ത്രി നരന്ദ്രമോദിക്കു ട്വീറ്റ് ചെയ്തു.
വിമാനത്താവള മെട്രോയുടെ ഭാഗമായ സിൽക് ബോർഡ് ജംക്ഷൻ കെആർ പു രം മെട്രോ പാതയുടെ പ്രാഥമിക ജോലികൾ ഈ വർഷമാദ്യം ആരംഭിച്ചതാണ്. പാതയുടെ നിർമാണം ഉടൻ തുടങ്ങാനിരിക്കെ ഈ മേഖലയിൽ കുരുക്ക് ഒഴിവാക്കുന്നതും വാഹനങ്ങൾക്കു ബദൽമാർഗം ഒരുക്കുന്നതും സംബന്ധിച്ച് കമ്പനി കളുമായി ബിബിഎംപി യും മെട്രോ റെയിൽ കോർപറേഷനും(ബിഎം ആർസി) പലവട്ടം യോ So ചേർന്നിരുന്നു. എന്നാൽ റോഡ് അറ്റകു റ്റപ്പണിയുടെ ഉത്തരവാദി ഒരു സർക്കാർ ഏജൻസിയും ഏറ്റെടു ത്തിട്ടില്ല. ഇതേ തുടർന്നാണ് അസോസിയേഷൻ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.