ബെംഗളൂരു: കര്‍ണാടക എംഎല്‍എ എസ് ആര്‍ വിശ്വനാഥിനെ വധിക്കാനായി കോണ്‍ഗ്രസ് നേതാവ് ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോ പുറത്ത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിഷയം മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ”എംഎല്‍എയെ ഫിനിഷ് ചെയ്തേക്ക്. അതിന് ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓകെയാണ്. ആരും ഇത് അറിയരുത്. നമ്മള്‍ക്കിടയിലുള്ള കാര്യമാണ്”- കോണ്‍ഗ്രസ് നേതാവ് പറയുന്നു.
ബെംഗളൂരു യെലഹങ്ക മണ്ഡലത്തിലെ എംഎല്‍എയാണ് എസ് ആര്‍ വിശ്വനാഥ്. പോലീസ് സംഭവത്തെ ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
വീഡിയോ കണ്ട ശേഷം എംഎല്‍എയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
വീഡിയോ ഏത് കാലെത്തെയാണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.