![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/11/08043152/join-news-group-bangalore_malayali_news-1.jpg)
തലപ്പാടി: കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് തലപ്പാടി അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. കോവിഡ് മൂന്നാംതരംഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെതന്നെ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങിയിരുന്നുവെങ്കിലും തിങ്കളാഴ്ച മുതല്‍ നിയന്ത്രണം കടുപ്പിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സെര്ടിഫികറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും സെര്ടിഫികറ്റ് ഇല്ലാത്തവരുടെ സാംപ്ളുകള്‍ ശേഖരിച്ച് ചെക് പോസ്റ്റില്‍ പരിശോധന നടത്തുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. കിഷോര്‍ കുമാര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ ഫോണ്‍ നമ്ബറും മറ്റുവിവരങ്ങളും ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. പരിശോധനയ്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി മുഴുവന്‍ സമയവും ഉദ്യോഗസ്ഥരെയും കര്‍ണാടക നിയോഗിച്ചിട്ടുണ്ട്. കാസര്‍കോട്-മംഗ്ളുറു പാതയില്‍ ബസ് സെര്‍വീസ് നിര്‍ത്തിയിട്ടില്ല. കര്‍ണാടക ആര്‍ടിസിയുടെ ബസില്‍ കയറുന്നവര്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സെര്ടിഫികറ്റ് കാണിക്കണം. പരിശോധിക്കാന്‍ അധികൃതര്‍ ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാരാമെഡികല്‍ സയന്‍സ്, മെഡികല്‍, എന്‍ജിനീയറിങ് തുടങ്ങി എല്ലാ കോളജുകളിലും കഴിഞ്ഞ 17 ദിവസങ്ങളിലായി ദക്ഷിണ കന്നഡ ജില്ലയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡോ. കിഷോര്‍ കുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ഥികളെയും, മുമ്ബത്തെ പരിശോധന റിപോര്‍ട് പരിഗണിക്കാതെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. കാസര്‍കോട്ട് നിന്ന് ദക്ഷിണ കന്നഡയിലേക്ക് നിത്യേന യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണം. മംഗ്ളൂറിലെ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ ജില്ലാ ആരോഗ്യ ഓഫീസര്‍, മാളുകളില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷന് സെര്ടിഫികറ്റ് നിര്‍ബന്ധമാണെന്നും അറിയിച്ചു.
അതേസമയം നിരന്തരമുള്ള അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ യാത്രക്കാരിലും പ്രതിഷേധം ഉയര്‍ത്തുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ണാടകയുടെ നടപടിയെ വ്യാപകമായി വിമര്‍ശിക്കുന്നുണ്ട്. ദക്ഷിണാഫ്രികയില്‍ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയപ്പോള്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എന്തിന് നിയന്ത്രണങ്ങള്‍ വേണമെന്നാണ് പല യാത്രക്കാരും ചോദിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാസര്‍കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിന്റെ യുക്തിയും അവര്‍ ചോദ്യം ചെയ്യുന്നു. കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, വ്യാപാരികള്‍, വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവര്‍ ഉള്‍പെടെ അനവധി പേരാണ് ദിനേന മംഗ്ളൂറിനെ ആശ്രയിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രതിസന്ധിയാണ് അതിര്‍ത്തിയിലെ നിയന്ത്രങ്ങള്‍ വരുത്തിവെക്കുന്നത്.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/11/30114921/WhatsApp-Image-2021-11-30-at-3.39.36-PM-819x1024.jpeg)
🤩Book now! 22500 Per person
Inclusion
• Flight Ticket
• 4 Night Accommodation in 3-star hotel.
• 4 breakfast and dinner
• Sight Seeing
All transfer in A/c Tempo traveler.
Fixed Departure Trip
⌛Jan 5-11 Ex Cochin -Calicut – Kannur
📞Call to find out more 9746998709, 6238262385
Instagram 👇🏻👇🏻👇🏻👇🏻👇🏻
https://instagram.com/mezbanholidays?utm_medium=copy_link