ബംഗളുരു: ഇറോ ഗഗൻ യാൻ ദൗത്യത്തിന്റെ ആസ്ഥാന മായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച്എസ്എഫ്സി) കർണാടകയിൽ നിന്ന് ഗുജറാത്തിലേ ക്കു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെ ട്ടു. ഇന്ത്യൻ നിർമിത പേടകത്തിൽ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള പദ്ധതിയാണിത്. പദ്ധതി ഗുജറാത്തിലേക്കു മാറ്റിയാൽ കന്നഡിഗ വികാരം വ്രണപ്പെടുമെന്നും ഇതു വൻപ്രതിഷേധത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് ശിവകുമാർ കത്തയച്ച്.
2007ലാണ് ഗഗൻയാൻ പദ്ധതിക്കു തുടക്കമിട്ടത്. 3 ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഗഗൻയാൻ ദൗത്യം ജിഎസ്എൽ വി മാർക്ക് -3 റോക്കറ്റ് ഉപയോഗിച്ച് 2023ൽ സാധ്യമാകുമെന്നാണ് നിലവിലെ പ്രതീക്ഷ.ഗഗൻയാൻ അന്തിമ ദൗത്യ ത്തിനു മുന്നോടിയായി സമാനമായൊരു ആളില്ലാ പേടകവും ഇസ്റോ പരീക്ഷണ അടിസ്ഥാന ത്തിൽ വിക്ഷേപിക്കും.