ബെംഗളൂരു;ബിഹാർ സ്വദേ ശിയെ വീട്ടിൽ കയറി വെട്ടി ക്കൊന്നതു മകളുടെ സഹപാഠികൾ. പിതാവിൽ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാർഥിനി യായ മകൾ വെളിപ്പെടുത്തി. പെൺകുട്ടി ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.കാർഷിക സർവകലാശാല ജികെവികെ ക്യാംപസിൽ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാർ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് സംഘം കൊലപ്പെടുത്തിയത്. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. കലബുറഗി സ്വദേശി നിയായ രണ്ടാം ഭാര്യയിൽ 2 പെൺമക്കളുണ്ട്. തിങ്കളാഴ്ച രാവിലെ മദ്യലഹരിയിൽ ദീപക് പിഡനശ്രമം തുടർന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയാ യിരുന്നു. പിതാവ് പീഡിപ്പിക്കുന്നത് മുൻപ് അമ്മയോടു പറഞ്ഞിട്ടു ണ്ടെന്നും ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകി.