മംഗ്ളുറു: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹനിശ്ചയം നടക്കേണ്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുത്തൂരിലെ സുള്ള്യപദവ് സ്വദേശി കൂസപ്പ പൂജാരിയുടെ മകന്‍ രവിരാജ് (31) ആണ് മരിച്ചത്.രവിരാജിന്റെ സഹോദരന്റെ ഗൃഹപ്രവേശ ചടങ്ങിനുള്ള ഒരുക്കങ്ങളുമായി വീട്ടുകാര്‍ തിരക്കിലായിരുന്നു. അതിനിടെ വീട്ടിലെ കുളിമുറിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.മരണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.