ബെംഗളൂരു : ശ്രീലങ്കൻ അധോലോക കുറ്റവാളിയായിരുന്ന അം ഗോഡ് ലൊക്കയുടെ അടുത്ത അനുയായി ബാനസവാടിയിൽ അറസ്റ്റിൽ. കൊളംബോ സ്വദേശിയായ ചാനുക തനനായകെയാണ്(38) കർണാടക സൈബർ പൊലീസ് സെല്ലിന്റെ സഹായ ത്തോടെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്ക് അഭയം നൽകിയതിന് ശ്രീവില്ലുപുത്തൂർ സ്വദേശിയായ ടി.ഗോപാലകൃഷ്ണനെയും (46) അറസ്റ്റ് ചെയ്തു. ഇരുവരെയും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 7 ദിവസത്തെ ജുഡീഷ്യൽ കഡിയിലേക്കു റിമാൻഡ്
ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ കോയമ്പത്തൂരിൽ ഒളിവിലായിരിക്കെ അംഗോഡ ലൊക്ക ഹൃദയ സ്തംഭനത്തെ തുടർന്നു മരിച്ചിരുന്നു.
തുടർന്ന് അറസ്റ്റിലായ ഇയാ ളുടെ കാമുകി അമാൻജി ധൻജി നൽകിയ വിവരങ്ങളാണ് ചാനുക തനനായകെയുടെ അറസ്റ്റിന് കളമൊരുക്കിയത്.